കേരളത്തിന്റെ സര്‍വ്വതോന്‍മുഖമായ വികസനത്തില്‍ പ്രധാന പങ്കുവഹിയ്ക്കുന്ന പ്രവാസി മലയാളികളുടെ ഒത്തു ചേരലിനും അഭിവൃദ്ധിയ്ക്കുമായി 'ലോക കേരള സഭ' എന്ന വിപ്ലവകരമായ ആശയം കേരള സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കുകയാണ്. ഇതിന്റെ ഭാഗമായി 2018 ജനുവരി 12,13 തീയതികളില്‍ തിരുവനന്തപുരത്ത് സര്‍ക്കാര്‍ 'ലോക കേരള സഭാ സമ്മേളനം' നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ഈ സന്തോഷവേളയില്‍ തലസ്ഥാന നഗരിയിലെത്തിച്ചേരുന്ന ആയിരക്കണക്കിന് പ്രവാസി മലയാളികളുടെ പങ്കാളിത്തത്തോടെ മറ്റൊരു മഹാമേളയ്ക്കും സംസ്ഥാന സര്‍ക്കാര്‍ തിരിതെളിയ്ക്കുകയാണ്. കേരളീയര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കണ്ണിന് വിരുന്നൊരുക്കി ജനുവരി 7 മുതല്‍ 14 വരെ തിരുവനന്തപുരം കനകക്കുന്നില്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ 'വസന്തോത്സവം - 2018' സംഘടിപ്പിക്കുന്നു. വസന്തോത്സവം എല്ലാ വര്‍ഷവും ഇതേ കാലയളവില്‍ തുടര്‍ച്ചയായി സംഘടിപ്പിക്കുവാനാണ് സര്‍ക്കാര്‍ തീരുമാനം. വൈവിധ്യമാര്‍ന്ന പുഷ്പമേള, കാര്‍ഷികോത്പന്നങ്ങളുടെ പ്രദര്‍ശന-വിപണനമേള, ഔഷധ-അപൂര്‍വ്വ സസ്യങ്ങളുടെ പ്രദര്‍ശനം, ആദിവാസി ജീവിതത്തിന്റെ നേര്‍ക്കാഴ്ച, ഭക്ഷ്യമേള, കലാപരിപാടികള്‍ എന്നിവ മേളയുടെ ഭാഗമായിരിക്കും. കനകക്കുന്ന് കൊട്ടാരവും പരിസരവും, നിശാഗന്ധി, സൃര്യകാന്തി എന്നീ വേദികളിലാവും വസന്തോത്സവം അരങ്ങേറുക.

സംഘാടക സമിതി


ശ്രീ. പിണറായി വിജയന്‍
ബഹു. കേരള മുഖ്യമന്ത്രി
മുഖ്യ രക്ഷാധികാരി

ശ്രീ. കടകംപള്ളി സുരേന്ദ്രന്‍
ബഹു. ടൂറിസം വകുപ്പുമന്ത്രി
ചെയര്‍മാന്‍

ശ്രീ. വി. എസ്‌. സുനില്‍ കുമാര്‍
ബഹു. കൃഷിവകുപ്പുമന്ത്രി ചെയര്‍മാന്‍ ‍
വസന്തോത്സവം 2018 നോടനുബന്ധിച്ച് നടത്തുന്ന മത്സരങ്ങളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ക്ലിക്ക് ചെയ്യുക || വാണിജ്യസ്ഥാപനങ്ങളെക്കുറിച്ചുള്ള ഡിസ്‌പ്ലേബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിലേക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍
എൻട്രി ടിക്കറ്റ് ഓൺലൈൻ ബുക്കിംഗ്

കേരളത്തിന്റെ നേട്ടങ്ങള്‍

ആകര്‍ഷണങ്ങള്‍

പുഷ്‌പമേള

വസന്തോത്സവം 2018-നോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നില്‍ പുഷ്പമേള സംഘടിപ്പിക്കുന്നു...

കൂടുതല്‍

കാര്‍ഷിക വിപണന മേള

കേന്ദ്ര സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും അടങ്ങുന്ന മേള...

കൂടുതല്‍

ഔഷധസസ്യ പ്രദര്‍ശനം

പുതുതലമുറയ്ക്ക് ഔഷധസസ്യങ്ങളേയും അവയുടെ പ്രയോഗങ്ങളും പരിചയപ്പെടുത്തുന്ന പ്രദര്‍ശനം...

കൂടുതല്‍

ഗോത്രവര്‍ഗ്ഗ ജീവിത നേര്‍ക്കാഴ്‌ച

ഗോത്രവര്‍ഗ്ഗ ഊരുകളുടേയും ജീവിതത്തിന്റേയും പുനരാവിഷ്കരണം. ഇരുളും, വെളിച്ചവും കലര്‍ന്ന...

കൂടുതല്‍

തേന്‍കൂട്‌

2018 നോടനുബന്ധിച്ച്‌ തിരുവനന്തപുരം കനകക്കുന്നില്‍ 'തേന്‍കൂട്‌' സംഘടിപ്പിക്കുന്നു .......

കൂടുതല്‍

ഭക്ഷ്യമേള

വസന്തോത്സവം 2018 ന്റെ ഭാഗമായി വൈവിദ്ധ്യമാര്‍ന്ന രുചികളുടെ ലോകമൊരുക്കി .....

കൂടുതല്‍

അക്വാ ഷോ

വസന്തോത്സവത്തിന്റെ ഭാഗമായി അഡാക്ക്‌, ഫിര്‍മ, മത്സ്യകര്‍ഷക .....

കൂടുതല്‍

Designed by Invis Multimedia